
തിരുവനന്തപുരം: വഴുതക്കാട് ശ്രീവിഘ്നേശ്വര എൻ.എസ്.എസ് കരയോഗം വിശേഷാൽ പൊതുയോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ മുഖ്യപ്രഭാഷണവും മേഖലാ കൺവീനർ കെ.പി. പരമേശ്വരനാഥ്, യൂണിയൻ സെക്രട്ടറി വിജു വി.നായർ, കരയോഗം ട്രഷറർ എൻ. രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി വി. ഹരികുമാർ റിപ്പോർട്ടവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എസ്. വേലായുധൻ നായർ (പ്രസിഡന്റ്), കെ. ശശികുമാർ (വൈസ് പ്രസിഡന്റ്), വി. ഹരികുമാർ (സെക്രട്ടറി), എസ്.കെ. ഗണേശ് കുമാർ (ജോയിന്റ് സെക്രട്ടറി), എൻ. രവീന്ദ്രൻ പിള്ള (ട്രഷറർ), ആർ. സുന്ദരേശൻ നായർ, അനൂപ് പി.എസ്, കെ. വിജയകുമാർ, ഐ.എസ്. ശ്രീകുമാരൻ നായർ, എം. കൃഷ്ണകുമാർ, ആർ. രാജീവ് (കമ്മിറ്റിയംഗങ്ങൾ), ഡോ. ഗോപകുമാർ, വി. ഹരികുമാർ (താലൂക്ക് യൂണിയൻ പ്രതിനിധികൾ), ആർ. സതീശ് (ഇലക്ടറൽ റോൾ പ്രതിനിധി), ആർ. വിശ്വനാഥ പിള്ള,പി.അനിൽകുമാർ (ഓഡിറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.