ചേരപ്പള്ളി : കേരള വാട്ടർ അതോറിട്ടി കരാർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നെടുമങ്ങാട് സബ് ഡിവിഷൻ ജനറൽ ബോഡി ആര്യനാട് സാഗർ കോളേജിൽ നടന്നു.സി.ഐ.ടി.യു വിതുര ഏര്യാ പ്രസിഡന്റ് എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഇറവൂർ ആർ. അഭിലാഷ് സ്വാഗതവും ജില്ലാ സെക്രട്ടറി ശശികുമാർ റിപ്പോർട്ടും അവതരിപ്പിച്ചു.ഭാരവാഹികളായി: പുതുക്കുളങ്ങര ഷിജു (പ്രസിഡന്റ്), ഷിബു വിളപ്പിൽ (വൈസ് പ്രസിഡന്റ്). ഇറവൂർ അഭിലാഷ് (സെക്രട്ടറി), ഇടിഞ്ഞാർ പ്രദീപ് (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.