
നെടുമങ്ങാട് : മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷോറൂം ജീവനക്കാരി വലിയമല ഐ.ഐ.എസ്. റ്റി യുടെ ബസിടിച്ച് മരിച്ചു.ഇന്നലെ രാവിലെയായിരുന്നു സംഭവം. കരകുളം മരുതംകോട് ചിറത്തലയ്ക്കൽ വീട്ടിൽ രാജന്റെ ഭാര്യ എം.ബിന്ദു(44) ആണ് മരിച്ചത്. ആറാംകല്ലിലെ വാഹനഷോറൂമിലേക്ക് പോകുകയായിരുന്നു. കരകുളം എട്ടാംകല്ലിൽ എത്തിയപ്പോൾ എതിരെ വരികയായിരുന്ന ബസിനടുത്തേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നു.ഇരുവരെയും വലിയമല സി.ഐ സുനിൽ ഡിപ്പാർട്ട്‌മെന്റ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ബിന്ദുവിനെ രക്ഷിക്കാനായില്ല.