
ബാലരാമപുരം:കമുകിൻകോട് ദേവാലയത്തിൽ വിശുദ്ധ ദേവസഹായംപിള്ളയുടെ വിശുദ്ധ പദവി ആഘോഷങ്ങളുടെ സമാപന സമ്മേളനം സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ദേവസഹായം പിള്ള ജീവിച്ച കാലത്തിനേക്കാൾ വിദ്വേഷ പ്രചരണങ്ങൾ നടക്കുന്നകാലാണിതെന്ന് സ്പീക്കർ പ്രതികരിച്ചു.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഇമാം പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി,ഇടവക വികാരി ഫാ.ജോയി മത്യാസ്,സി.പി.എം നെയ്യാറ്റിൻകര ഏര്യാ സെക്രട്ടറി ശ്രീകുമാർ,പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽകുമാർ,ഡി.സി.സി അംഗം ജോസ് ഫ്രാങ്ക്ളിൻ,മനു കമുകിൻകോട് എന്നിവർ സംസാരിച്ചു.