ulghadanam-cheyunnu

കല്ലമ്പലം:നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഇരുപത്തിയെട്ടാം മൈലിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ബ്രാഞ്ചും​ ഹാളും ആരംഭിച്ചു.കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ ഓൺലൈനായി നിർവഹിച്ചു.ബാങ്കിന്റെ പുതിയ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻനായർ നിർവഹിച്ചു.ആദ്യ നിക്ഷേപവും അദ്ദേഹം സ്വീകരിച്ചു.സ്വർണ പണയവായ്പാ പദ്ധതിയുടെ ഉദ്ഘാടനം കേരളാ ധാതുവികസന ‍കോർപ്പറേഷൻ‍ ചെയർമാൻ മടവൂർ അനിലും ബാങ്ക് ലോക്കറുകളുടെ വിതരണോദ്ഘാടനം സി.പി.എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രനും നിർവഹിച്ചു.സൊസൈറ്റി പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.എസ് ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.കിളിമാനൂർ കാർഷിക ​ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ,നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബീ രവീന്ദ്രൻ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ഇ.ജലാൽ,മുല്ലനല്ലൂർ ശിവദാസൻ, സജീർ കല്ലമ്പലം,പൈവേലിക്കോണം ബിജു തുടങ്ങിയവർ പങ്കെടുത്തു.ബാങ്ക് ഭരണസമിതിയം​ഗം എസ്.ഹരിഹരൻപിള്ള സ്വാ​ഗതവും ഭരണസമിതിയം​ഗം എസ്.സലിം നന്ദിയും പറഞ്ഞു.