തിരുവനന്തപുരം:കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 20,21,22 തീതയികളിലായി തിരുവനന്തപുരത്ത് നടക്കും.20ന് വൈകിട്ട് 5ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പൊതുയോഗം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വി.ശശി എം.എൽ.എ,വി.പി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 21ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10.30ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ചിഞ്ചുറാണി, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു തുടങ്ങിയവർ പങ്കെടുക്കും. 2 മണിക്കുള്ള സുഹൃത്ത് സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രനും 3.30നുള്ള യാത്രഅയപ്പ് സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരിയും വൈകിട്ട് 5.30നുള്ള സാംസ്കാരിക സമ്മേളനം മന്ത്രി പി. പ്രസാദും ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 11.30ന് നടക്കുന്ന സെമിനാർ മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യും.സി.ദിവാകരൻ വിഷയാവതരണം നടത്തുമെന്ന് ഫെഡറേഷൻ സംഘാടക സമിതി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ,കെ.ജി.ഒ.എഫ് പ്രസിഡന്റ് ഡോ.കെ.എസ്.സജികുമാർ,ജനറൽ സെക്രട്ടറി ഡോ.വി.എം.ഹാരിസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.