തിരുവനന്തപുരം: ഒൻപതു വർഷം മുൻപ് നടപ്പിലാക്കേണ്ട കരിയർ അഡ്വാൻസ് സ്കീം നടപ്പിലാക്കാത്തതിലും ശമ്പള പരിഷ്കരണം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ച് കേരള പോളിടെക്നിക് കോളേജ് ലക്ചറേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ 20,21 തീയതികളിലായി നിരാഹാര സമരം നടത്തും.പ്രതിഷേധസമരം 20ന് രാവിലെ 9.30ന് കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ജൂൺ 15 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ലിജോ ജോൺ, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ ബിനുദാസ് എസ്,കമ്മിറ്റി ജോയിന്റ് കൺവീനർ ഷാജഹാൻ.എസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.