hai

വെമ്പായം:കന്യാകുളങ്ങര മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നിന്ന് ഹജ്ജിനു പോകാൻ അവസരം ലഭിച്ചവർക്കായി ഹജ്ജ് പഠന ക്ലാസ്‌ സംഘടിപ്പിച്ചു.കന്യാകുളങ്ങര ജുമാ മസ്ജിദ് മദ്രസാ ഹാളിൽ നടന്ന ക്ലാസ് കന്യാകുളങ്ങര മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് മുസമ്മിൽ മൗവലി ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ് ജനാബ് നീയാസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇർഷാദ് കന്യാകുളങ്ങര,വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് തേക്കട എന്നിവർ പങ്കെടുത്തു.