കാട്ടാക്കട: കാട്ടാക്കടയെ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ഉത്സവ ലഹരിയിലാക്കിയ കാട്ടാൽ പുസ്തക മേള ഇന്ന് സമാപിക്കും.ഇന്ന് വൈകിട്ട് 3ന് കേരളീയ നവോദ്ധാനവും പരിമിതിയും തുടർച്ചയും പ്രഭാഷണം. അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ,ഡോ.എം.എ.സിദ്ദിഖ് എന്നിവർ പ്രഭാഷണം നടത്തും.6ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മന്ത്രി വി.ശിവൻകുട്ടി വിശിഷ്ടാതിഥിയായും, നോർക്ക ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായും പങ്കെടുക്കും.രാത്രി 7.30ന് മോഹിനിയാട്ടം, 9.30ന് ഫോക്ക്ലോർ ഫ്യൂഷൻ.