photo1

പാലോട്: പെരിങ്ങമ്മല നെൽകർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലരുകോണം ഏലായിൽ നടന്ന ഞാറുനടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി.കെ.മധു നിർവഹിച്ചു. കർഷക സംഘം പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷനായി. കർഷക സംഘത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസും, ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ കൊല്ലരുകോണം ഏലായിലെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി.കോമളവും നിർവഹിച്ചു. കർഷകർക്കുള്ള വിത്ത് വിതരണം വാർഡ് മെമ്പർ ബിന്ദു നിർവഹിച്ചു.പാടശേഖരത്തിലുളള മുതിർന്ന കർഷകത്തൊഴിലാളികളെ പഞ്ചായത്ത് മെമ്പർ അരുൺകുമാറും മുതിർന്ന കർഷകരെ പഞ്ചായത്ത് മെമ്പർ കലയപുരം അൻസാരിയും ആദരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ഷഹനാസ് ഖാൻ,സിയാദ്,കൃഷി ഓഫീസർ സരിത,പ്ലാമൂട് അജി,ജോർജ് ജോസഫ്,വേണു,ഷെനിൽ,സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.