v

തിരുവനന്തപുരം: സർക്കാർ പ്രസ്സുകൾ ആധുനികവത്ക്കരിക്കണമെന്ന് കേരള ഗവൺമെന്റ് പ്രസ്സസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ കുറവ് നികത്തി സർക്കാരിന്റെ അച്ചടി ജോലികൾ മുഴുവൻ സർക്കാർ പ്രസ്സിൽ തന്നെ ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനും വനിതാസമ്മേളനം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വീണ എസ്. നായരും വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ. ജോർജ് ഓണക്കൂറും ഉദ്ഘാടനം ചെയ്തു.