car

കാട്ടാക്കട: അമ്പൂരി കുട്ടമലയിൽ വീട്ടിലേക്ക് കാർ ഇടിച്ചുകയറി ഗേറ്റും മതിലും തകർത്ത് തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന വാഴിച്ചൽ സ്വദേശിയായ യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 15ന് ഉച്ചയ്ക്ക് 3നാണ് കുട്ടമല കൊച്ചുവയൽമുക്ക് വീട്ടിൽ ജോസിന്റെ വീട്ടിലേക്ക് വാഗണർ കാർ ഇടിച്ചുകയറിയത്. അപകടം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടം വീടിന് മുന്നിൽ നിന്ന് അപകടത്തിൽപ്പെട്ട വാഹനം മാറ്റാനോ മതിൽ പുനർനിർമ്മിക്കാനോ വാഹനമോടിച്ചയാൾ തയ്യാറാവുന്നില്ലെന്ന് വീട്ടുടമ പറഞ്ഞു. അടിയന്തരമായി വീട്ടിന് മുന്നിൽ നിന്ന് കാർ മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ജോസ് ആവശ്യപ്പെട്ടു.