1

ശ്രീകാര്യം: കല്ലമ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടശ്ശേരി സാംസ്‌കാരിക നിലയത്തിന്റെ പുതിയ മന്ദിരവും ചാരിറ്റബിൾ സൊസൈറ്റിയും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. സാംസ്‌കാരിക നിലയം പ്രസിഡന്റ് സജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, കെ.വി. മോഹൻകുമാർ, കൗൺസിലർമാരായ എൽ.എസ്. സാജു, ജോൺസൺ ജോസഫ്, അമ്മ മലയാളം സാഹിത്യവേദി വൈസ് പ്രസിഡന്റ് മോഹൻ ഡി. കല്ലമ്പള്ളി എന്നിവർ സംസാരിച്ചു.

കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനദാനവും സാംസ്‌കാരിക നിലയത്തിന് തുടക്കംകുറിച്ച മുതിർന്ന നേതാക്കന്മാരെ ആദരിക്കലും നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്, കല്ലമ്പള്ളി പുസ്‌തകോത്സവം, അരുൺ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്, വിനോദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ്, ചിത്രരചന, ക്വിസ്, കവിതാ പാരായണം, കഥാരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സാംസ്‌കാരിക നിലയം സെക്രട്ടറി സാഗിഷ് കല്ലമ്പള്ളി സ്വാഗതവും ട്രഷറർ അനീസ് റഷീദ് നന്ദിയും പറഞ്ഞു.