തിരുവനന്തപുരം: നഗരസഭാ പരിധിയിലുള്ള ഏഴു നഗരവനങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിൽ വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സോഷ്യൽ ഫോറസ്ട്രി അഡി.പി.സി.സി.എഫ് ഇ. പ്രദീപ്കുമാർ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, എ.സി.എഫ് സന്തോഷ്‌കുമാർ. ബി, ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയാബിനി, ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ലാൽ പ്രസാദ്, എസ്.എൻ ട്രസ്റ്റ് മാനേജ്‌മെന്റ് പ്രതിനിധി ഡി. പ്രേംരാജ്, എസ്.എൻ ട്രസ്റ്റ് മെമ്പർ ചെമ്പഴന്തി ശശി, സ്റ്റാഫ് സെക്രട്ടറി എ.പി. പ്രസന്നൻ, ഹെഡ്മിസ്ട്രസ് ഒ.എച്ച്. സീന എന്നിവർ പങ്കെടുക്കും. രണ്ട് സ്‌കൂളുകളിലെയും ഒരു ബി.എഡ് കോളേജിലെയും ഫോറസ്ട്രി ക്ലബ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.