ngo

തിരുവനന്തപുരം:തുടർഭരണത്തിന്റെ ഹുങ്കിൽ കേരളത്തിലെ സിവിൽ സർവീസിനെ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുക,ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ,അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ഉദയസൂര്യൻ,കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പ്രദീപ് കുമാർ,ട്രഷറർ എ.രാജശേഖരൻ നായർ, എ.എം ജാഫർഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.