padma

തിരുവനന്തപുരം: മൂന്നു ദിവസം മുൻപ് കാണാതായ മുൻ ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരമനയാറ്റിൽ കണ്ടെത്തി. ആറ്റുകാൽ ക്ഷേത്രത്തിന് സമീപം ഗോർവർദ്ധനം എ.ആർ.എ 5ൽ കെ.എസ്. പദ്മകുമാറിന്റെ (63) മൃതദേഹമാണ് ഇന്നലെ രാവിലെ 11ഓടെ കരമനയാറ്റിന്റെ മരുതൂർക്കടവ് ഭാഗത്ത് കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് ചെങ്കൽചൂള ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. പത്മകുമാറിനെ കാണാനില്ലെന്ന് മൂന്നു ദിവസം മുൻപ് മകൻ പി. രോഹിത് ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഭാര്യ: ലക്ഷ്മി. മരുമകൾ: പി.ആർ. പല്ലവി.