kalajadha

മുടപുരം:കേരള സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജ്വാലരംഗശ്രീ അവതരിപ്പിച്ച കലാജാഥയ്ക്ക് ചിറയിൻകീഴിൽ വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം സ്വീകരണം നൽകി.ചിറയിൻകീഴ്,ബൈപ്പാസ് എന്നിവിടങ്ങളിൽ തെരുവ് നാടകം അവതരിപ്പിച്ചു.വൈകുന്നേരം പുളിമൂട് ജംഗ്ഷനിൽ കലാജാഥ സമാപിച്ചു.കേരള സർക്കാറിന്റെ കഴിഞ്ഞ ഭരണകാലത്തെ ഭരണനേട്ടങ്ങളും വികസനങ്ങളും പ്രമേയമാക്കിയായിരുന്നു കലാജാഥ സംഘടിപ്പിച്ചത്.