
കുളത്തൂർ: കലയും സാഹിത്യവും എല്ലാക്കാലത്തും സർക്കാരുകളുടെ പിന്തുണയോടെയാണ് മുന്നോട്ടുപോയിട്ടുള്ളതെന്നും ആർഹതയുള്ള മികച്ച കലാ സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കഴക്കൂട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന അർജുന സൊസൈറ്റി ഒഫ് ക്ലാസിക്കൽ ആർട്‌സിന്റെ 21-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന അർജുനയ്ക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അർജുന വൈസ് പ്രസിഡന്റ് കെ.സി. അറുമുഖൻ അദ്ധ്യക്ഷനായി. ചെയർമാൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, സെക്രട്ടറി വി.എസ്. സുനിൽകൃഷ്ണൻ, ഡോ.കെ.ആർ. രാജീവ്, കഴക്കൂട്ടം അനിൽ, പിരപ്പൻകോട് ജയദേവൻ നായർ, അർജുൻ ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.