
തിരുവനന്തപുരം:പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നോർക്ക ഓഫീസിന് മുന്നിൽ നടത്തിയ ഉണർത്ത് സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കെ.പി.സി.സി സെക്രട്ടറി അഡ്വ.സുബോധൻ,ടി.ശരശ്ചന്ദ്രപ്രസാദ്, പ്രവാസി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ എൽ.വി അജയകുമാർ, റസാക്ക് മാഷ്, ജില്ലാ പ്രസിഡന്റ് പത്മാലയം മിനി ലാൽ, ടി.ജെ മാത്യു, തോംസൺ ലോറൻസ്, ജനറൽ സെക്രട്ടറിമാരായ നസീം ചെമ്പകശ്ശേരി, പട്ടാമ്പി അസീസ്, അമ്പലപ്പുഴ കബീർ, മലപ്പുറം കുഞ്ഞു ഹാജി, മാത്യു പാറയ്ക്കൽ, കുമിൾ സാലി, ഡി.എസ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.