പത്തനാപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലിമുക്ക് ലേമു വിലാസത്തിൽ സാബു - ഷിജി ദമ്പതികളുടെ മകൾ സാനിയയാണ് (16) മരിച്ചത്. വീട്ടുകാർ പുറത്തുപോയ സമയത്ത് വൈകിട്ട് 4.30 ഓടെയാണ് സംഭവം. മടങ്ങിവന്ന മാതാവാണ് വിവരം ആദ്യം അറിയുന്നത്. അമ്മയുടെ ബഹളം കേട്ട് അയൽ വാസികൾ ഓടിക്കൂടി ഷാൾ അറുത്ത് ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.