pattaya-vitharanam

കല്ലമ്പലം: വർക്കല താലൂക്കിലെ എഴുപത് കുടുംബങ്ങൾക്ക് സ്വന്തം പേരിൽ ഭൂമിയെന്ന സ്വപ്നം വി. ജോയി എം. എൽ.എയുടെ ഇടപെടലിൽ സഫലമായി. താലൂക്കിലെ 70 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ വിതരണം ചെയ്തു. വർക്കല മണ്ഡലത്തിൽ കുറച്ചുപേർക്കുകൂടി പട്ടയവിതരണം ഉടൻ നടക്കുമെന്നും അപേക്ഷകളിൽമേലുള്ള തീരുമാനം അന്തിമഘട്ടത്തിലാണെന്നും അവർക്ക് കൂടി എത്രയും വേഗം പട്ടയംവിതരണം ചെയ്യുമെന്നും ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന വി.ജോയി എം.എൽ.എ അറിയിച്ചു. ജില്ലാ കളക്ടർ നവജ്യോത് ഖോസ സ്വാഗതം പറ‍ഞ്ഞു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, ജില്ലാപ‍ഞ്ചായത്തംഗങ്ങളായ ടി. ബേബിസുധ, ഗീതാ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി, നിഹാസ്, അഫ്സൽ, രമ്യ, സജീബ് ഹാഷിം, മണിലാൽ, മോഹനൻ, വർക്കല സജീവ്, എ .കെ നിസാർ തുടങ്ങിയവർ പങ്കെടുത്തു. വർക്കല തഹസീൽദാർ കെ .ജി മോഹൻ നന്ദി പറഞ്ഞു