കിളിമാനൂർ:കേരള സാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖലാ സമ്മേളനം പിരപ്പൻക്കോട് എൽ.പി.എസിൽ ജില്ലാ പ്രസിഡന്റ് അനിൽ നാരായൺ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് അജയ്.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു.മേഖലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.പരിഷത്ത് മുൻ ജില്ലാ കമ്മിറ്റി അംഗം നെല്ലനാട് ബാലകൃഷ്ണൻ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് നയിച്ചു.തുടർന്ന് മേഖലാ സെക്രട്ടറി മുരളീധരൻ നായർ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ജിനു സംഘടനാ രേഖ അവതരിപ്പിച്ചു.പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം എൻ.ജഗജീവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷീലാകുമാരി, തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായി സതീശൻ നായർ കോലിയക്കോട് (പ്രസിഡന്റ്),റിജു (സെക്രട്ടറി),അശ്വതി അജിത്ത് (വൈസ് പ്രസിഡന്റ് ),വി.വേണുഗോപാൽ (ജോയിന്റ് സെക്രട്ടറി),ഷാജിനോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.