photo

നെടുമങ്ങാട്:ലഹരിവർജ്ജനം എന്ന ആശയം മുൻനിറുത്തി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഒാഫീസിന്റെയും നാരകത്തിൻകാല നവയുഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പട്ടികവർഗ ഊരിലെ കുട്ടികൾക്കായി ദ്വിദിന അവധിക്കാല വിനോദവിജ്ഞാന പരിപാടി -പൂത്തുമ്പികൾ സംഘടിപ്പിച്ചു.അസി. എക്സൈസ് കമ്മിഷണർ ജയരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത അദ്ധ്യക്ഷത വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് അഖിൽ സ്വാഗതം പറഞ്ഞു.ഊരുമൂപ്പത്തി ശോഭന,അസി.എക്സൈസ് ഇൻസ്പെക്ടർ ശഹീർഷ എന്നിവർ പ്രസംഗിച്ചു.ഡോ.ബാലചന്ദ്രൻ കുട്ടികളുമായി സംവദിച്ചു.ക്ലബ്ബ് സെക്രട്ടറി പ്രണവ് നന്ദി പറഞ്ഞു.