ulghadanam-cheyunnu

കല്ലമ്പലം:ഞെക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് വി.സുധീറിന്റെ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ജി.എസ്. സുനിൽ പ്രവർത്ത റിപ്പോർട്ടും വാർഷിക പ്രോജക്ടും അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുജി, വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിലെ സെക്രട്ടറിമാരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്തു.