
കല്ലമ്പലം:നാവായിക്കുളം ഗവ.എച്ച്.എസിലെ 1987 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ആരംഭിച്ച മന്ദാരം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.സ്കൂളിലെ അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ തിരഞ്ഞെടുത്ത 40പേർക്കാണ് പഠനോപകരണം നൽകിയത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എസ്.ആർ.ഹാരിസ് ഉദ്ഘാടനം ചെയ്തു.സാദിഖ് ഡീസന്റ്മുക്ക്,ബീന,മനോജ് നാവായിക്കുളം,നൗഷാദ് ഡീസന്റ്മുക്ക്,നിസാം തട്ടുപാലം, അശോകൻ ഡീസന്റ്മുക്ക്, മായ, ഷൈല, റൂബി തുടങ്ങിയവർ പങ്കെടുത്തു.