
ആര്യനാട്:ലോക ജൈവവൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നദീ തീരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കരമന നദിയുടെ തീരങ്ങളിൽ മുളം തൈകൾ നടുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ എന്നിവർ ആര്യനാട് പോസ്റ്റ് ഓഫീസ് കടവിൽ മുളം തൈ നട്ടു പദ്ധതി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ,ഗ്രാമ പഞ്ചായത്തംഗങ്ങൾ,പൊതു പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ...............ലോക ജൈവവൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നദീ തീരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കരമന നദിയുടെ തീരങ്ങളിൽ മുളം തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.