
മലയിൻകീഴ്: മിണ്ണംകോട് നെടിയവിള സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച പുരുഷ വയോജന മന്ദിരത്തിന്റെ ഉദ്ഘാടനം 22 ന് ഉച്ചയ്ക്ക് 2ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഗിൽറ്റൻ ജോസഫ് പറഞ്ഞു. സിനിമാതാരം ജഗതി ശ്രീകുമാർ രക്ഷാധികാരിയായ സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനമാരംഭിച്ചിട്ട് 16 വർഷം പിന്നിടുകയാണ്.
റിച്ചാർഡ്സൺ ദാനമായി നൽകി 77 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെയാണ് എസ്.ആർ.ജെ.റിച്ചാർഡ് സൺ സ്മാരക മന്ദിരം നിർമ്മിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. അടൂർ പ്രകാശ്.എം.പി, എം.എൽ.എ.മാരായ ജി. സ്റ്റീഫൻ, ഐ.ബി.സതീഷ് എന്നിവർ പങ്കെടുക്കും. സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകൻ വിളപ്പിൽ സോമൻ, ട്രഷറർ എം.ഡി. ദീലീപ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.