vilappil-soman

മലയിൻകീഴ് : ജീവകാരുണ്യ പ്രവർത്തനത്തിൽ 16 വർഷം പിന്നിടുന്ന മിണ്ണംകോട് നെടിയവിള സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി അശരണരായ വൃദ്ധമാതാക്കൾക്ക് മാത്രമായിരുന്നു ഇത്രകാലവും.എന്നാൽ വൃദ്ധ പിതാക്കൾക്കും അന്തിയുറങ്ങാൻ ഇടം ഒരുക്കിയ സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകൻ വിളപ്പിൽ സോമൻ ചിരകാലാഭിലാഷം സഫലമാക്കുകയാണ്.സി.പി.എമ്മിന്റെ വിളപ്പിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് ആതുര സേവന രംഗത്ത് എത്തിയത് 2006 ലാണ്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.സോമന്റെയും സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയുടെയും സേവന മഹിമ കടലും കടന്നിരിക്കുകയാണ് .2006-ൽ അന്യ ജില്ലക്കാരനായ മദ്ധ്യവയസ്ക്കനെ തെരുവിൽ നിന്ന് കൂട്ടിക്കൊണ്ടു വന്ന് ശുശ്രൂഷിച്ച് മിടുക്കനാക്കി സ്വന്തം നാട്ടിലേക്ക് അയച്ചതോടെയാണ് ഈ രംഗത്ത് സജീവമാകുന്നത്.സോമൻ ചാരിറ്റി പ്രവർത്തനമാരംഭിച്ചപ്പോൾ 10 രൂപ അംഗത്വ ഫീസ് വാങ്ങിയിരുന്ന സൊസൈറ്റിയിൽ ഇപ്പോൾ 470 പേരാണുള്ളത്.ആജീവനന്ത ഫീസ് 2000 രൂപയും.സൊസൈറ്റിയുടെ പ്രവർത്തന മികവിന് 2020 ൽ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ.കെ.ശൈലജ ടീച്ചറിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു.