
ബാലരാമപുരം: കോട്ടുകാൽക്കോണം മുത്താരമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവത്തിന് ഇന്നലെ കൊടിയേറി. 25 ന് സമാപിക്കും.ഇന്ന് രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 10.30 ന് കലശാഭിഷേകം, വൈകുന്നേരം 6.45 ന് സന്ധ്യാദീപാരാധന, 7 ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 9 ന് നാടൻപാട്ട്, 22 ന് രാവിലെ 8 ന് വിശേഷാൽ നാഗരൂട്ട്, 9 ന് ബ്രഹ്മരക്ഷസ്സിന് വിശേഷാൽ പൂജ, 10.30 ന് നവകലശപൂജ, കലശാഭിഷേകം, 11 ന് സമൂഹസദ്യ, വൈകുന്നേരം 6.30 ന് ഭജന, 6.45 ന് സന്ധ്യാദീപാരാധന, 7 ന് പുഷ്പാഭിഷേകം, രാത്രി 8.30 ന് നൃത്തനൃത്ത്യങ്ങൾ, 23 ന് രാവിലെ 6.30 ന് അഭിഷേകം, ഉച്ചക്ക് 12 ന് സമൂഹസദ്യ, വൈകുന്നേരം 6.30 ന് സിനിമാറ്റിക് ഡാൻസ്, 6.45 ന് സന്ധ്യാദീപാരാധന, രാത്രി 9 ന് കോമഡി മെഗാ ഈവന്റ്, 24 ന് രാവിലെ 7 ന് നെയ്യാണ്ടിമേളം, 8 ന് വിൽപ്പാട്ട്, 8.45 ന് സമൂഹപൊങ്കാല, 10.45 ന് പൊങ്കാല നിവേദ്യം, 11 ന് അന്നദാനം, ഉച്ചക്ക് രണ്ടിന് കുംഭം എഴുന്നെള്ളത്ത് ഘോഷയാത്ര, ഗജവീരൻമാർ കുത്തിയോട്ടം, താലപ്പൊലി, സഞ്ചരിക്കുന്ന റോഡ് ഡ്യൂപ്പ് ഷോ എന്നിവയോടെ മംഗലത്തുകോണം ചാവടിനട സി.പി. ബിൽഡിംഗിൽ നിന്നാരംഭിച്ച് മംഗലത്തുകോണം പനയറക്കുന്ന്, കാവിൻപുറം, കോട്ടുകാൽക്കോണം, താന്നിമൂട് തിരികെ കോഴോട് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. 25 ന് രാവിലെ 6.30 ന് അഭിഷേകം, ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട്, രാത്രി 7 ന് തൃക്കൊടിയിറക്ക്, 8ന് വിശേഷാൽ പൂജ, ദീപാരാധന.മറുകൊട 31 ന് നടക്കും. രാവിലെ 8 ന് പൊങ്കാല, 9 ന് പൊങ്കാല നിവേദ്യം.