may20a

ആറ്റിങ്ങൽ : കേന്ദ്ര - കേരള സർക്കാരുകൾ പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് മുൻ എം.പി എൻ. പീതാംബരക്കുറുപ്പ്. മൻമോഹൻസിംഗിൽ നിന്ന് നരേന്ദ്രമോദി ഭരണം ഏറ്റെടുക്കുമ്പോൾ പെട്രോളിന് 54 രൂപ ആയിരുന്നു. അതിപ്പോൾ 116 കടന്നു.400 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1010 രൂപ കടന്നു. നികുതി മുതലിന്റെ പകുതിയോളം സംസ്ഥാന സർക്കാരുകൾക്കാണ് ലഭിക്കുന്നത്. അതു വേണ്ടെന്ന് വയ്ക്കാൻ കേരളം തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ കിഴക്കേനാലുമുക്കിൽ ഐ.എൻ.റ്റി.യു.സി യുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. വി.എസ്.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

മണനാക്ക് ഷിഹാബുദീൻ, ആറ്റിങ്ങൽ സുരേഷ്, ശാസ്തവട്ടം രാജേന്ദ്രൻ, ദീപ അനിൽ, ആറ്റിങ്ങൽ സതീഷ്, എസ്. പ്രശാന്തൻ, തൊട്ടാവാരം ഉണ്ണി, എസ്. രത്നകുമാർ, എസ്. ശ്രീരംഗൻ, വി. ചന്ദ്രിക, ആർ. വിജയകുമാർ, കെ. സുരേന്ദ്രൻ നായർ, കെ. കൃഷ്ണമൂർത്തി,എം. എച്ച് അഷ്‌റഫ്‌, കിരൺ കൊല്ലമ്പുഴ, ബി.കെ. സുരേഷ് ബാബു, ഗ്രാമത്തുംമുക്ക് രതീഷ്, എച്ച്. ബഷീർ, എ. ഗോപി, വിജയൻ, പ്രമോദ് എന്നിവർ സംസാരിച്ചു.