car

കിളിമാനൂർ: നിറുത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ച് ജില്ലാ പഞ്ചായത്തംഗത്തിന് പരിക്ക്. കിളിമാനൂർ ജില്ലാ ഡിവിഷൻ മെമ്പർ ജി.ജി. ഗിരി കൃഷ്ണനാണ് പരിക്കേറ്റത്. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം വച്ചായിരുന്നു അപകടം. കാർ റോഡ്സൈഡിൽ പാർക്ക് ചെയ്ത് മൊബൈലിൽ സംസാരിച്ചുനിൽക്കെ പിറകിൽ നിന്ന് മറ്റൊരു കാർ വന്ന് ഗിരികൃഷ്ണന്റെ കാറിൽ ഇടിക്കുകയും ഗിരി കൃഷ്ണന്റെ കാർ നടപ്പാതയുടെ സംരക്ഷണ വേലി തകർത്ത് കമ്പികൾക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു. പരിക്കേറ്റ ഗിരി കൃഷ്ണനെ കേശവപുരം ആശുപത്രിയിലും തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.