
നെയ്യാറ്റിൻകര: സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെ ഐക്യജനാധിപത്യ മുന്നണി ആറാലുംമൂട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ് കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സി.സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനോദ് സെൻ, എം. മുഹിനുദീൻ, കൗൺസിലർ എൽ.എസ്. ഷീല, ജയദാസ്, അമരവിള സുദേവകുമാർ, ആർ.വി.രതീഷ്, ഗോപാലകൃഷ്ണൻ നായർ, അഹമ്മദ് ഖാൻ, വിൻസന്റ്, ഒ.എം.കെ. കബീർ, തുഷാര തുടങ്ങിയവർ പങ്കെടുത്തു.