general

ബാലരാമപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാചക വാതക വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ബാലരാമപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിറക് നൽകൽ സമരം ഡി.സി.സി.ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.സാജൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് എ.എം സുധീർ , പഞ്ചായത്തിലെ അംഗങ്ങളായ എം.രവീന്ദ്രൻ,എൽ.ജോസ് , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം എന്നിവർ പങ്കെടുത്തു.