
പാലോട്: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നന്ദിയോട് സഹകരണ ബാങ്കിന്റെ മുന്നിൽ നിന്നിരുന്ന രണ്ടു തെങ്ങ്, വലിയ മാവ് എന്നിവ റോഡിലേക്ക് വീണ് വൈദ്യുതി ബന്ധവും,ഗതാഗതവും നിശ്ചലമായി.ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.വാർഡ് മെമ്പർ നന്ദിയോട് രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ്,വൈദ്യുതി വകുപ്പ് ജീവനക്കാർ,നാട്ടുകാർ എന്നിവർ ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതതടസം ഒഴിവാക്കി.