ചിറയിൻകീഴ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അനിൽ ചാമ്പ്യൻസ് അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് മേഖലാ പ്രസിഡന്റ് ജോഷിബാസു മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി നൗഷാദ് ലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ, ചിറയിൻകീഴ് മേഖലാ ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ നായർ, ട്രഷറർ റ്റി.ശ്രീനാഗേഷ്, ജില്ലാ സെക്രട്ടറി എസ്.ദിലീപ്, ആലംകോട് യൂണിറ്റ് പ്രസിഡന്റ് എ.കെ.എസ് സുലൈമാൻ, ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് പൂജ ഇക്ബാൽ എന്നിവർ പങ്കെടുത്തു. നൗഷാദ് ലാൽ സ്വാഗതവും മനേഷ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അനിൽ ചാമ്പ്യൻസ് (പ്രസിഡന്റ്), താജുദ്ദീൻ, സുനീദ് (വൈസ് പ്രസിഡന്റുമാർ), നൗഷാദ് ലാൽ (സെക്രട്ടറി), സജാദ്, മനോജ് (ജോയിന്റ് സെക്രട്ടറിമാർ), മനേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.