
തിരുവനന്തപുരം: കോഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ (കേപ്പ്) താത്കാലിക ദിവസവേതനക്കാരുടെ വേതനം 25 ശതമാനം കൂട്ടി. കേപ്പിന് കീഴിലുള്ള സാഗരആശുപത്രി ജീവനക്കാർ, വിരമിച്ച് കരാറടിസ്ഥാനത്തിൽ തുടരുന്നവർ എന്നിവരുടെ വേതനം കൂടും. ഇതിലൂടെ അധികബാദ്ധ്യത 85,21,500 രൂപയാകും. കേപ്പിൽ 2017ലും സാഗരയിൽ 2020ലുമാണ് വേതനം കൂട്ടിയത്.