ആറ്റിങ്ങൽ: ആറ്റിങ്ങൽ സയോണ ഫാമിലി മ്യൂസിക് ക്ലബിന്റെ 25-ാമത് വാർഷികാഘോഷം 21,​ 22 തീയതികളിൽ ആറ്റിങ്ങൽ അമൃത മോഡൽ സ്കൂളിൽ നടക്കും. ഇന്ന് രാവിലെ 9ന് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്യും. എൻ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 9.30 മുതൽ പദ്യപാരായണം,​ ലളിതഗാനം എന്നിവയുടെ ജില്ലാ തല മത്സരം നടക്കും. 22ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന സമാപന സമ്മേളനം സംഗീതജ്ഞൻ പാർവതീപുരം പത്മനാഭ അയ്യർ ഉദ്ഘാടനം ചെയ്യും. അവനി.എസ്.എസ്,​ ഡോ. ദിവ്യശ്രീ,​ അജിത്ത് ചാത്തമ്പറ,​ മനു.ജി,​ എം.ജി. മനോജ് എന്നിവർ സംസാരിക്കും. ബിഗ് ബോസ് താരം മണികണ്ഠൻ തോന്നയ്ക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകിട്ട് 4 മുതൽ മ്യൂസിക് ക്ലബ് അംഗങ്ങളുടെ ഗാനമേള.