തിരുവനന്തപുരം: കേരള ചേരമർ സംഘത്തിന്റെ 47ാം സംസ്ഥാന സമ്മേളനം 22, 23 തീയതികളിൽ പി ആൻഡ് ടി ഹാളിലും മഹാത്മാ അയ്യൻ‌കാളി സ്മാരക ഹാളിലും നടത്തും. 22ന് രാവിലെ 10.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എബി.ആർ.നീലംപേരൂർ അദ്ധ്യക്ഷനാകും. വൈകിട്ട് 4ന് നടക്കുന്ന സമുദായ സാഹോദര്യ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും. 23ന് വൈകിട്ട് 4ന് നടക്കുന്ന സമാപന പൊതുസമ്മേളനം മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും.