congress

പാറശാല: പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തെ വിനാശ വികസനത്തിന്റെ വാർഷികമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉച്ചക്കട ജംഗ്‌ഷനിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. കോൺഗ്രസ് കുളത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.കെ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുളത്തൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി. ഭുവനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.ബെനഡിക്ട്, കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ, നേതാക്കളായ പൊഴിയൂർ ജോൺസൺ, ജി.സുധാർജ്ജുനൻ,ബെൽസി ജയചന്ദ്രൻ, സന്തോഷ് രാജ് തുടങ്ങിയവർ സംസാരിച്ചു.