
തിരുവനന്തപുരം: ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷന്റെ (എ.ഒ.ഡി.എ) നാലാം സംസ്ഥാന സമ്മേളനം 21ന് തിരുവനന്തപുരം ആനയറയ്ക്ക് സമീപം ഐ.എം.എ ഹാളിൽ നടക്കും. സമ്മേളനോദ്ഘാടനം രാവിലെ 10ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. എ.ഒ.ഡി.എ സംസ്ഥാന പ്രസിഡന്റ് ഷെരീഫ് ഗുരുവായൂർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ എന്നിവർ പങ്കെടുക്കും.