വക്കം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ പായസവിതരണം നടത്തി ആഘോഷിച്ചു.സിനിമ സീരിയൽ നാടക നടൻ വക്കം സുധിക്ക് മധുരം നൽകി സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ ലോക്കൽ കമ്മിറ്റിയംഗം ജെ.സലിം അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു, അംഗങ്ങളായ ജ്യോതിസാർ, ജനതാദൾ നേതാവ് ജയപ്രകാശ്, എസ്.പ്രകാശ്, എസ്.അനിൽകുമാർ, സുരേഷ് ചന്ദ്രബാബു, എ.ആർ.റസൽ ,ബി. നിഷാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ എം.അക്ബർഷാ, മനോഹരൻ, മഞ്ചു, യക്ഷരാജ്, വീരബാഹു, ഗ്രാമപഞ്ചായത്തംഗം ജെ.ജയ, സി.ഐ.ടി.യു നേതാവ് കെ.അനിരുദ്ധൻ, മഹിളാ അസോസിയേഷൻ നേതാക്കളായ എം.സുശീല, മാജിത, ഗീതാ സുരേഷ്, കുടുംബശ്രീ ചെയർപേഴ്സൻ മീനു താഹീർ, വൈസ് ചെയർപേഴ്സൻ സബിത, സ്മിത തുടങ്ങിയവർ പങ്കെടുത്തു.