
ആര്യനാട്:നെടുമങ്ങാട് നടക്കുന്ന സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളന പ്രവർത്തനങ്ങൾക്കായി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ സംഘാടകസമിതി ഓഫീസ് ആര്യനാട് കെ .എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഉഴമലയ്ക്കൽ ശേഖരൻ,വെള്ളനാട് സതീശൻ,ജി.രാമചന്ദ്രൻ,ജി.രാജീവ്, അരുവിക്കര വിജയൻ നായർ, ഈ ഞ്ചപ്പൂരി സന്തു,പുറിത്തിപ്പാറ സജീവ് അഡ്വ.എസ് .എ.റഹീം,പൂവച്ചൽ ഷാജി,മധു.സി.വാര്യർ,വിനോദ് കടയറ,എസ്. സുനിൽകുമാർ,കല്ലാർ അജിൽ,ഇറവൂർ പ്രവീൺ,കെ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.