
തിരുവനന്തപുരം: ഒ.എൻ.വി. കുറുപ്പിന്റെ സ്മരണാർത്ഥം കേരളസർവകലാശാല ഏർപ്പെടുത്തിയ, 'ഒ.എൻ.വി. സാഹിത്യപുരസ്‌കാരം' (2020) കവിയും നിരൂപകനുമായ
കെ.സച്ചിദാനന്ദന് മന്ത്റി ഡോ. ആർ. ബിന്ദു സമ്മാനിച്ചു. ഒ. എൻ. വി.യുടെ ജന്മനാടായ ചവറയിൽ വച്ച് വിപുലമായ ബഹുജനപങ്കാളിത്തത്തോടെയാണ് പുരസ്‌കാരസമർപ്പണം നടത്തിയത്. വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻപിള്ള അദ്ധ്യക്ഷനായി.
ഒരു ലക്ഷം രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനും നടനും സംവിധായകനുമായ മധുപാൽ ഒ.എൻ.വി. അനുസ്മരണ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥികൾക്ക് പ്രോ വൈസ് ചാൻസലർ ഡോ പി.പി. അജയകുമാർ ഉപഹാരം സമർപ്പിച്ചു.
ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ., സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, എ. അജികുമാർ, പി. രാജേന്ദ്രകുമാർ, കെ. ജി. ഗോപ്ചന്ദ്രൻ, ജെ.ജയരാജ്, ആർ.അരുൺകുമാർ, കെ.ബി.മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുപ്പാശ്ശേരിൽ സന്തോഷ്, പുരസ്‌കാര നിർണ്ണയസമിതി ചെയർമാൻ ഡോ. ദേശമംഗലം രാമകൃഷ്ണൻ, കവി ചവറ കെ.എസ്. പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, കേരളസർവകലാശാല മലയാളം വകുപ്പ് മേധാവി ഡോ. സീമാ ജെറോം, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ഒ.എൻ.വി. കുറുപ്പിന്റെ കുടുംബാംങ്ങങ്ങൾ സംബന്ധിച്ചു.