തിരുവനന്തപുരം:കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ജില്ലാ കമ്മിറ്റിയോഗം ഇന്ന് രാവിലെ 9ന് പൊലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ഒാഡിറ്റോറിയത്തിൽ നടക്കും. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ സിറ്റി പ്രസിഡന്റ് കിരൺ എസ്.ദേവ് അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് 4ന് സംവാദ സദസ് നടക്കും.ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ പൃഥ്വിരാജ് മോഡറേറ്ററായിരിക്കും.നാളെ വൈകിട്ട് 5ന് സാംസ്കാരിക സദസും കുടുംബസംഗമവും ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.23ന് രാവിലെ 9.45ന് പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ മുഖ്യാതിഥിയായിരിക്കും.സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 5ന് പൊതുസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ട്രാൻ.കമ്മിഷണർ എസ്. ശ്രീജിത്ത് മുഖ്യാതിഥിയായിരിക്കും.അവാർഡ് വിതരണം ജാസി ഗിഫ്റ്റ് നിർവഹിക്കും.