
കിളിമാനൂർ :ഭൂമിക്കു വേണ്ടിയുള്ള സമരങ്ങൾ രാജ്യത്ത് ശക്തി പ്രാപിക്കുകയാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ.രാജൻ പറഞ്ഞു.സി.പി.ഐ കരവാരം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീദ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ,ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ആർ.രാജീവ്,സെക്രട്ടേറിയറ്റംഗങ്ങളായ വി.സോമരാജകുറുപ്പ്,ജി.എൽ. അജീഷ്,മണ്ഡലം കമ്മിറ്റി അംഗങ്ങളായ,ജെ.സുരേഷ്, കെ.വാസുദേവ കുറുപ്പ്,എസ്.ധനപാലൻ നായർ,കെ.ശശിധരൻ,രതീഷ് വല്ലൂർ,കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.സുകുമാരപിള്ള,എ.ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് റഹീം നെല്ലിക്കാട്,എ.കെ.എസ്.ടി.യു സബ് ജില്ലാ പ്രസിഡന്റ് എൽ.ആർ.അരുൺരാജ്,വഞ്ചിയൂർ സുലൈമാൻ,നാസർ ചൈതന്യ,സക്കീർ എ.ആർ ,ലില്ലി,കൊച്ചുമണി,ശ്യാമള,രതീഷ് കരവാരം എന്നിവർ സംസാരിച്ചു.സി.പി.ഐ കരവാരം ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ആർ.സുനിൽകുമാർ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജി.മോഹൻകുമാർ നന്ദിയും പറഞ്ഞു.