
കിളിമാനൂർ : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പഴയകുന്നുമ്മേൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്തുതല സായാഹ്ന പ്രതിഷേധ സദസ് സംഘടിപ്പിച്ചു.കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു.പഴയകുന്നുമ്മേൽ-അടയമൺ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ അടയമൺ മണ്ഡലം പ്രസിഡന്റ് എ.ആർ ഷമീം അദ്ധ്യക്ഷത വഹിച്ചു.കെ.നാളിനൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,ചെറുനാരകംകോട് ജോണി,എസ്.രാജേന്ദ്രൻ,എസ്. ശ്രീലത ആർ.മനോഹരൻ എന്നിവർ പങ്കെടുത്തു.