മുടപുരം : എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പുളിമൂട് ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു . ജി. എസ്. ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി ,കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ, ഡി.സി.സി മെമ്പർ എ. അൻസാർ, മുസ്ലിംലീഗ് കിഴുവിലം മണ്ഡലം പ്രസിഡന്റ് ജസീം, ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അദ്ധ്യക്ഷൻ എ. സിദ്ദീഖ്, മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. എ. റഹീം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മൻസ, ശരീഫ് ,ഭാസ്കരൻനായർ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തികൃഷ്ണ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു,ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് അനന്തകൃഷ്ണൻ നായർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സെലീന,ജയചന്ദ്രൻനായർ,വത്സലകുമാരി,കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ താഹ,സുദർശനൻ,സുദേവൻ,ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.