കല്ലമ്പലം:സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.ഫ് സംസ്ഥാത്തുടനീളം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചതിന്റെ ഭാഗമായി കരവാരം യു.ഡി.ഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഡി.സി.സി മെമ്പർ എസ്.എം മുസ്തഫ ഉദ്ഘാടനം ചെയ്തു.എം.കെ ജ്യോതി, അഭിലാഷ് ചാങ്ങാട്, ജാബിർ.എസ്, കുമാരി ശോഭ, മണിലാൽ സഹദേവൻ, കെ.ദിലീപ് കുമാർ, നിസ്സാം തോട്ടയ്ക്കാട്, ഇന്ദിര സുദർശൻ, മജീദ് ഈരാണി, ജോയി എന്നിവർ പങ്കെടുത്തു.