general

ബാലരാമപുരം:കോട്ടുകാൽക്കോണം മുത്താരമ്മൻകോവിലിൽ നൂറ്റിനാൽപ്പത്തിയേഴാമത് അമ്മൻകൊട മഹോത്സവത്തിന്റെ കൊടിയേറ്റ് ഭക്ത്യാദരപൂർവം ക്ഷേത്രസന്നിധിയിൽ നടന്നു.ക്ഷേത്രപ്രസിഡന്റും ഹിന്ദുനാടാർ മഹാജനസംഘം പ്രസിഡന്റുമായ പി.രാജേന്ദ്രൻ,​ സെക്രട്ടറി ദിവാകരൻ,​ ആർ.ബാഹുലേയൻ, പ്രേമകുമാർ,​​ കോട്ടുകാൽക്കോണം മണി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് രാവിലെ 6.30 ന് അഭിഷേകം,​ 8 ന് വിശേഷാൽ നാഗരൂട്ട്,​ 11 ന് സമൂഹസദ്യ,​വൈകിട്ട് 5.30 ന് വിശേഷാൽ ദീപാരാധന,​ 6.30 ന് ഭജന,​ 6.45 ന് സന്ധ്യാദീപാരാധന,​ 7 ന് പുഷ്പാഭിഷേകം,​ രാത്രി 8 ന് നൃത്തനൃത്ത്യങ്ങൾ.