may21a

ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ,​ താലൂക്ക് സെക്രട്ടറി കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.